തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാം എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വെന്റിലേറ്ററുകള്‍ക്ക് ഇപ്പോള്‍ തന്നെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നിരുന്നു. സെപ്റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും എല്ലാവര്ക്കും ശ്രദ്ധ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക