തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിയമനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രതേക സമിതിക്ക് രൂപം നൽകുകയും ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സമിതിയുടെ അധ്യക്ഷൻ.
പുതിയ ന്യൂനമർദത്തിനു സാധ്യത; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ഒപ്പം തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക