അല്‍ഫോൻസ് പുത്രനെതിരെ സംവിധായകൻ വി.കെ. പ്രകാശ്. വി.കെ. പ്രകാശ്-അനൂപ് മേനോന് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ. പ്രകാശിന്റെ പ്രതികരണം. അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.കെ.പി. പറഞ്ഞു.
2013ല്‍ ഒരു ചാനലിന് നല്കിയ അൽഫോൻസിന്റെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞു ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.
നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അൽഫോൻസിന്റെ വാക്കുകൾ. അനൂപ് മേനോന് തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം. ഇതാണ് വി.കെ. പ്രകാശിനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക