ടോക്കിയോ: ജപ്പാനിലെ മിയാഗിയില്‍ ശനിയാഴ്ച രാവിലെ 8.14 ന് കസേനുമക്ക് 61 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്പം ഉണ്ടായത് ഉപരിതലത്തില്‍ നിന്ന് 47 കിലോമീറ്റര്‍ താഴ്ചയിലാണ്.
വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്
ഭൂചലനത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തീരദേശത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് 407 കിലോമീറ്റര്‍ വടക്കുകിഴക്ക് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഏജന്‍സി അറിയിച്ചു. നിലവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക