കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. വിവാഹത്തില്‍ നിന്നും വരന് പിന്മാറിയത്തില് മനംനൊന്ത് ആണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഇക്കാരണങ്ങള്‍ ഉന്നയിച്ച് പിതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുക്കണമെന്നുമാണ്. പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിയായ ഹാരിസ് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ചാണ് ബന്ധുക്കൾ പോക്സോ ചുമത്തണമെന്ന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക