ലക്നൗ : വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം കഴിക്കുകയും എന്നാൽ ഭര്‍ത്താവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറും
വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തതിന് തന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. സംഭവത്തില്‍ പിതാവിനെയും സഹോദരനെയും അമ്മാവനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുപി പൊലീസില്‍ കോണ്‍സ്റ്റബിളായ റിങ്കി രാജ്പുര്‍ (27) എന്ന യുവതിയാണ് മരിച്ചത്. ലോഹ്ത ഗ്രാമത്തില്‍ ആണ് ഇവർ താമസിച്ചിരുന്നത്. ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക