പയ്യന്നൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ കുഞ്ഞിമംഗലത്ത് പ്രവാസിയായ യുവാവിനെ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി ശരത് (31) ആണ് മരിച്ചത്. കുഞ്ഞിമംഗലത്തെ എ.വി രവീന്ദ്രന് – ശകുന്തള ദമ്ബതികളുടെ മകനാണ്. പ്രവാസിയായ യുവാവിന്റെ വിവാഹ ആലോചനകള്‍ നടന്നുവരികയായിരുന്നു.
വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്
ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണവുമായി വീട്ടുകാര്‍ എത്തിയപ്പോഴാണ് യുവാവിനെ കഴുത്തറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹത്തിനടുത്ത് നിന്ന് പൊലീസ് കത്രിക കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക