കോവിഡ് കേസുകളും മരണങ്ങളും ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രസര്‍ക്കാരിന് സെപ്തംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൗൺ പ്രാബല്യത്തില്‍ വരുത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം.
കൊവിഡ് ഭേദമായി ആശുപത്രി വിട്ട മുന്‍ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു
ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര സര്‍ക്കാരിനോട് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിട്ടില്ലെന്ന്
പിഐബി വിശദമാക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വീണ്ടും ലോക്ക്ഡൗൺ പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപക പ്രചാരണം നേടിയ സര്‍ക്കുലര്‍ വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം അറിയിച്ചു.
ഈ അവശ്യത്തിലേക്കായി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വിവിധ മന്ത്രാലയങ്ങള്ക്കുണ്ടെന്നടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ലോഗോ അടക്കമുള്ള സര്‍ക്കുലർ ആണ് പ്രചരിപ്പിക്കപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക