ദില്ലി: കെപിസിസി ജംബോ പട്ടികയ്ക്ക് എ ഐ സി സി അംഗീകാരം. 96 സെക്രട്ടറിമാർ ഉൾപ്പെടുന്ന തുടർഭാരവാഹി പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെപിസിസിക്ക് പുതിയ പത്ത് ജനറൽ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് ഉൾപ്പടെ നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി
പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. അതേസമയം വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീന നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക