ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിയെ സന്ദർശിക്കും. ശിവസേനയുമായുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് സന്ദർശനം. ഓഫീസിന്റെ പൊളിച്ചു നീക്കിയ ഭാഗം പുതുക്കി പണിയില്ലെന്ന് കങ്കണ വ്യക്തമാക്കിയിരുന്നു. ഓഫീസ് പൊളിച്ചുനീക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കങ്കണ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തും.
സെക്സ് കൂടുതല്‍ ആസ്വദിക്കുക ഇത്തരക്കാർ; പഠനം പറയുന്നതിങ്ങനെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതായി പരാതി ഉയർന്നിരുന്നു. മുംബൈയിലെ വിഖ്റോളി പൊലീസ് സ്റ്റേഷനിൽ അഡ്വ. നിതിൻ മനെയാണ് പരാതി നൽകിയത്. ഉദ്ധവ് താക്കറെയ്ക്കെതിരെ താൻ മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചു കേസെടുത്തതും കങ്കണ ഗവർണറെ അറിയിച്ചേക്കും.
‘കോഴിപ്പങ്ക് ‘ – സച്ചിദാനന്ദന്റെ കവിതക്ക് മുഹ്സിന് പരാരിയുടെ സംഗീത ആവിഷ്കാരം
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണ് മുംബൈയിൽ എന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ച് നീക്കാൻ കോർപറേഷൻ അധികൃതർ ഉത്തരവിടുന്നത്. ഇതിനെതിരെ കങ്കണ നൽകിയ ഹർജിയിൽ കെട്ടിടം പൊളിക്കുന്നതിനു ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക