ലോകമെമ്പാടുമുള്ള ജനത ഇപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലോകമാകെ പിടിപെട്ട മഹാമാരിയെ ഇല്ലാതാക്കാനുള്ള വാക്സിനെയാണ്. വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം നടക്കുന്നുമുണ്ട്. അതേസമയം, കോവിഡ് വാക്സിന് നിര്‍മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെടുന്നത്.
പ്രധാന വാക്സിന് നിര്‍മ്മാതാക്കളെന്ന നിലയില്‍ ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ഇന്ത്യ ഒരു മുന്‍നിര വാക്സിന് നിര്‍മാതാവാണ്. അതിനാൽ തന്നെ, കോവിഡ് വാക്സിന് നിര്‍മിക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്ന് വളരെ വേഗത്തിൽ തന്നെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിൻ പുറത്തിറങ്ങാനാണ് ഏവരും ആഗ്രഹിക്കുന്നത്. അടുത്ത വർഷമാദ്യം തന്നെ കോവിഡിനെ തുരത്താനുള്ള വാക്സിൻ ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക