വാഹനപ്രേമികൾക്ക് സന്തോഷിക്കാനുള്ള മറ്റൊരവസരമെത്തിയിരിക്കുന്നു. സെപ്റ്റംബർ 23 ന് അർബൻ ക്രൂയിസർ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട. മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ കാണുന്ന അതേ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് റീ ബാഡ്ജ് പതിപ്പായ അർബൻ ക്രൂയിസറിലും ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. മിനി ഫോർച്യൂണർ ലുക്കിലാണ് അർബൻ ക്രൂയിസർ എത്തുന്നത്.
ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് മോഡലുകൾക്ക് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തുക.
വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് എന്ന വാർത്തയും വരുന്നുണ്ട്. അർബൻ ക്രൂയിസിന്റെ ഏകദേശ വില 7.9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും. യുഎസ്ബി, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക