ചൈനീസ് ആപ്പുകള്‍ക്ക് ബദലായി ഇന്ത്യൻ അപ്പുകളെത്തുമെന്ന് കേന്ദ്രം. അതിനായി ലഭിച്ചത് 7000 അപേക്ഷകളാണ്. ഇന്ത്യാ – ചൈന സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് ആപ്പുകള്‍ക്ക് ബദലായുള്ള മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്ന ഉദ്യമത്തിൽ സർക്കാർ എത്തിയത്.
ലിപ്സ്റ്റിക് ഇട്ടു ചുണ്ടുകൾ ചുമപ്പിക്കേണ്ട, ചുവന്ന ചുണ്ടുകൾ സ്വന്തമാക്കാനുള്ള വഴികൾ ഇതാ
ഈ ഉദ്യമത്തിനായി ലഭിച്ചത് 7000 അപേക്ഷകളാണെന്നും അപേക്ഷകൾ പരിശോദിച്ചു വരികയാണെന്നും സർക്കാർ പാര്‍ലമെന്റിനെ അറിയിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷം മുറുകുന്നതിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് ഉള്‍പ്പെടെ 224 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക് പോലുള്ള ജനങ്ങള്‍ ഏറെ ഉപയോഗിച്ചിരുന്ന ചൈനീസ് ആപ്പുകളും നിരോധിച്ചവയില്‍ ഉൾപ്പെടുന്നുണ്ട്. തുടർന്നാണ് മികച്ച ഇന്ത്യന്‍ ആപ്പുകള്‍ കണ്ടെത്തുന്നതിനുളള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിവര സാങ്കേതികവകുപ്പ് മന്ത്രാലയത്തിന് 7000 അപേക്ഷകളാണ് ലഭിച്ചത്. ഡിജിറ്റല്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ചിന്റെ ഭാഗമായാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക