കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകളിലൂടെയും മറ്റ് ഓൺലൈൻ മീഡിയകളിലൂടെയും വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന അധ്യാപകർക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശിലെ ഒരു എട്ടുവയസുകാരൻ.
കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി
”ഈ മഹാമാരിക്കാലത്തും നമ്മെ വ്യത്യസ്ത രീതികളിൽ പഠിപ്പിക്കുന്ന നമ്മുടെ അധ്യാപകർ. എന്തും സാധ്യമാണെന്ന് പറഞ്ഞ് നമ്മെ പ്രോൽസാഹിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ. ഞങ്ങൾ വീട്ടിലിരിക്കുമ്പോഴും ഞങ്ങളെ പഠിക്കാൻ സഹായിക്കുന്ന എല്ലാ അധ്യാപകർക്കും നന്ദി.” ഇതായിരുന്നു കുട്ടി വിഡിയോയിലൂടെ പറഞ്ഞത്.
യൂണിസെഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. 12000 ൽ അധികം വ്യൂസ് ലഭിച്ച വീഡിയോ ഇതിനോടകം തന്നെ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.
അധ്യാപകർക്കായുള്ള എട്ടുവയസുകാരൻ ഫർസാദിന്റെ സന്ദേശം നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്നതാണ്. കൊവിഡ്19 മഹാമാരിക്കിടയിലും വിദ്യാർത്ഥികൾക്കായി എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന അധ്യാപകർക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് യൂണിസെഫ് വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക