വ്യാഴാഴ്ച വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണികള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് കുറഞ്ഞ് 38,988 ലെവലിലേക്ക് എത്തി. നിഫ്റ്റി 50 സൂചിക 11,550 മാര്‍ക്കിന് താഴെയായി. ടാറ്റാ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് സെന്‍സെക്സ് ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് ഓഹരികള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി സെക്ടറല്‍ സൂചികകളിലെ പ്രവണത വലിയ തോതില്‍ നെഗറ്റീവ് ആയിരുന്നു, നിഫ്റ്റി മെറ്റല്‍ സൂചിക 1.8 ശതമാനം ഇടിഞ്ഞ് സമ്മര്‍ദ്ദം നേരിടുന്ന ഓഹരികളുടെ പട്ടികയില്‍ മുന്നിലെത്തി. വിശാലമായ വിപണിയില്‍ എസ് ആന്റ് പി ബി എസ് ഇ മിഡ് കാപ്പ്, സ്മോള്‍കാപ്പ് സൂചികകള്‍ ഫ്ലാറ്റ് ട്രേഡിംഗിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക