തിരുവനന്തപുരം: പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന് മാസ്റ്റര്‍. കേസെടുത്താലും കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ല. അത് സി.പി.എമ്മിന്റെ നിലപാടാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും ഒരു പ്രശ്നവും അദ്ദേഹത്തിനില്ലെന്നും കൂടാതെ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഐ.എ വിളിപ്പിച്ചപ്പോൾ അദ്ദേഹം പോയെന്നും കെ ടി ജലീലിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും അതില്‍ എന്താണ് തെറ്റെന്നും ഗോവിന്ദന് മാസ്റ്റര്‍ ചോദിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനാണ് സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ടത്.എന്നാൽ അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും ഗോവിന്ദന് മാസ്റ്റര്‍ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക