കേരളത്തിലെ കണ്ടൽക്കാടുകളിൽ നിന്നു പുതിയ ഇനം ഞണ്ടിനെ കണ്ടെത്തി. ലെപ്റ്റാർമ ബിജു എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ലെപ്റ്റാർമ എന്ന ഇനത്തിൽ പെടുന്ന ഞണ്ടിനെ രാജ്യത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ഗവേഷകർ പറയുന്നു.
കാസർകോട് ചിത്താരി അഴിമുഖത്തു നിന്നാണ് പുതിയ ഇനം ഞണ്ടിനെ കണ്ടെത്തിയത്. കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, സിങ്കപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി, ലീ കോങ്ങ് ചിയാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയുടെ സംയുക്ത പഠനത്തിലാണ് കണ്ടെത്തൽ.
സമുദ്ര ജൈവ വൈവിധ്യ ഗവേഷണത്തിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം വകുപ്പ് മേധാവിയും വെങ്ങാനൂർ സ്വദേശിയുമായ പ്രഫ ബിജു കുമാർ നൽകിയന്ന സംഭാവനകൾ പരിഗണിച്ചാണ് ലെപ്റ്റാർമ ബിജു എന്ന പേര് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക