കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെ കുറിച്ച് ഓർക്കുമ്പോൾ അപമാനം തോന്നുന്നുവെന്നും സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നുള്ളത് കഷ്ടമാണെന്നും പ്രതികരിച്ച് നടിമാരും ഡബ്ള്യു.സി.സി ഭാരവാഹികളുമായ രേവതിയും റിമ കല്ലിംഗലും.
‘നിങ്ങൾ അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് അതിന്റെ വേദന മനസിലാകില്ല’ : ഭാവന
ഒരുപാട് സമയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീക്ക് പ്രശ്നം വരുമ്ബോള്‍ എല്ലാവരും പുറകോട്ട് വലിയുകയാണ് ചെയ്യുകയെന്ന് രേവതി പറയുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമയുടെ പ്രവര്‍ത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇത്തരക്കാരെ ഇനിയും കാണേണ്ടി വരുമെന്ന സൂചന നല്‍കികൊണ്ട് സംഭവത്തില്‍ കൂറ് മാറിയ സ്ത്രീകളും സിനിമയിലെ അധികാര ഘടനയുടെ ഇരകളാണെന്നാണ് റിമ കല്ലിംഗലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക