സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 893, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂര്‍ 312, മലപ്പുറം, കണ്ണൂര്‍ 283 വീതം, ആലപ്പുഴ 259, പാലക്കാട് 228, കോട്ടയം 223, കാസര്‍ഗോഡ് 122, പത്തനംതിട്ട 75, ഇടുക്കി 70, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 3849 പുതിയ രോഗികൾ
102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക