പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്കരിക്കാന്‍ നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. പാലക്കാട് സ്വദേശിനി ജാനകിയമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
12കാരി അഴുക്കുചാലില്‍ മരിച്ച നിലയിൽ
എന്നാൽ ജാനകിയമ്മയുടെ മൃതദേഹത്തിനു പകരം അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹം ആണ് സംസ്കരിക്കാന്‍ വിട്ടു നല്‍കിയത്. വള്ളി മരിച്ചത് വെള്ളത്തില്‍ വീണാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ക്കായി വെള്ളിയാഴ്ച പോലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത് സംസ്കാരത്തിന് ശേഷമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക