കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. അടുത്ത ആഴ്ച വാക്സിന്റെ പരീക്ഷണം ആരംഭിക്കും. ‘കോവിഷീല്‍ഡ്’ എന്നറിയപ്പെടുന്ന വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുണെ സാസൂണ്‍ ആശുപത്രിയിലായിരിക്കും തുടങ്ങുക. തിങ്കളാഴ്ച മുതല്‍ തന്നെ ഇതിനായുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
പരീക്ഷണത്തിൽ 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വാക്സിന് ഡോസ് നല്‍കുമെന്ന് സാസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധര്‍ പറഞ്ഞു. നിലവിൽ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് സാസൂണ്‍ ജനറല്‍ ആശുപത്രി. ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് ഈ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക