പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പത്തനംതിട്ട പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതില്‍ എ. രാജേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ദേഹത്തും പെട്രോള്‍ വീണു.
ലൈറ്റര്‍ എടുത്ത് കത്തിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അച്ഛനെത്തി തട്ടിമാറ്റിയതോടെ ഇരുവരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക