കേരളത്തിൽ കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4644 കൊവിഡ് കേസുകളില്‍ 37488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
കേരളത്തിൽ ബാറുകൾ ഉടൻ തുറക്കില്ല; തീരുമാനം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ
ഉറവിടം അറിയാത്ത 498 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും അധികം കൊവിഡ് രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേര്‍ക്ക് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേര് രോഗനിരീക്ഷണത്തിലായി.
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതേസമയം, 2862 പേര് രോഗവിമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക