സംസ്ഥാനത്തുള്ള ബാറുകൾ ഉടൻ തന്നെ തുറക്കേണ്ടതില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ചുള്ള എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ് സംസ്ഥാനത്ത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുള്ള ബാറുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
രാത്രിയിലെ ഫോണ്‍ ഉപയോഗവും, പുരുഷ ബീജത്തിന്റെ ഗുണനിലവാരവും
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ എന്നാല്‍ കൊവിഡ് വ്യാപനത്തിന് ഇതു വഴിവെക്കുമെന്ന് വിലയിരുത്തിയാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നൽകിയത്. അതേസമയം സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലോട്ട് അടുക്കുകയാണ്. 4644 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
ഭീകരരെ പിടികൂടിയത് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക