അതിശക്തമായ മഴ തുടർന്നതോടെ ഇടുക്കിയില്‍ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്നു. അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.
കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ അടുത്തയാഴ്ച്ച തുടങ്ങും
ഇടുക്കി അണക്കെട്ടില്‍ രാത്രി ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ജലനിരപ്പ് 2379.68 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറില്‍ 125.75 അടിയാണ് ജലനിരപ്പ്. അതേസമയം, മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക