കോവിഡ് സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി ഓഫീസുകളിൽ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’ എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യണം. സൈറ്റില്‍ ഫോണ്‍ നമ്പർ നല്കിയാല് ഒടിപി ലഭിക്കും.
സസ്തനികളുടെ വംശനാശത്തിന് കാരണം മനുഷ്യന്റെ ഇടപെടലുകളെന്ന് പഠനം
ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേര്, ഉദ്യോഗസ്ഥന്റെ പേര്, സമയം, സന്ദര്‍ശനോദ്ദേശം എന്നിവ തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പറും സമയവും എസ്എംഎസായി ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്കാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വൈകാതെ ഈ സൗകര്യം എല്ലാ ഓഫീസുകളിലേക്കും ലഭ്യമാക്കുമെന്നാണ് അറിയിപ്പുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക