നിരവധി വര്‍ഷങ്ങളായി വിവിധ വിഭാഗം സസ്തനികളുടെ നാശത്തിന് കാരണമായത് മനുഷ്യന്റെ ഇടപെടൽ മൂലമാണെന്ന് യുഎസ് ജേര്‍ണല്‍ സയന്‍സ് അഡ്വാന്‍സിലെ പഠനം. സസ്തനികളുടെ വംശനാശത്തില്‍ മനുഷ്യന്റെ പങ്ക് എന്ന വിഷയത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ.
പരിശീലക വിമാനം തകര്‍ന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു
വംശനാശം സംഭവിച്ച 96 ശതമാനം സസ്തനികളുടെയും കാരണം മനുഷ്യന് തന്നെയാണെന്നും ഡബ്ല്യുഐഒഎന് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മനുഷ്യരുടെ ക്രമാതീതമായ വംശവര്‍ധന മറ്റ് ജീവികൾക്ക് ഭീഷണിയാകുന്നുവെന്നും ഭൂമിയിലെ ജൈവവൈവിധ്യത്തിനു തന്നെ മനുഷ്യൻ വലിയ വെല്ലുവിളിയാകുമെന്നും പഠനം പറയുന്നു.
558 സസ്തനി വിഭാഗങ്ങള്‍ ഭാവിയില്‍ വംശനാശം നേരിടുമെന്നും ചില ഫോസില്‍ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തിൽ പഠനത്തിൽ പറയുന്നു. പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ള മനുഷ്യന്റെ ഇടപെടലാണ് കാലാവസ്ഥയിലുള്ള അപ്രതീക്ഷ മാറ്റങ്ങൾക്ക് കാരണമെന്നും ഇപ്പോൾ കാണുന്ന മാറ്റങ്ങൾ വരാനിരിക്കുന്ന വലിയ നാശത്തിന്റെ മുന്നോടിയാണെന്നും മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക