എറണാകുളം: മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം. അപകടത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പെരിയണ്ണന്(40), കര്‍ണാടക സ്വദേശി ധനപാലന്(34) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പന്ത്രണ്ട് ദിവസം മുമ്പാണ് ധനപാലനും, പെരിയണ്ണനും പാറമടയില്‍ ജോലിക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാറ്റും മഴയും കാരണം ഇലക്ട്രിക് പോസ്റ്റില്‍ നിന്നുള്ള സ്പാര്ക് ആണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക