ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം എറണാകുളം ഇടുക്കി തൃശൂര്‍ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറന്ന് കൊടുക്കും; തുറക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെ
ന്യൂനമര്‍ദ്ദത്തിനെ തുടര്‍ന്ന് കേരളത്തില്‍ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കി. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കറ്റ് വീശുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക