മലയാളികളുടെ പ്രിയ ഗായിക റിമി ടോമിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായകൻ വിധു പ്രതാപ്. ഇരുവരും തമ്മിൽ വര്‍ഷങ്ങൾ നീണ്ട അടുപ്പവും സൗഹൃദവുമുണ്ട്. റിമിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിനൊപ്പം രസകരമായ കുറിപ്പും വിധു എഴുതിയിട്ടുണ്ട്.
‘മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വാർത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ… മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്! പിറന്നാൾ ആശംസകൾ റിമീ’– വിധു പ്രതാപ് കുറിച്ചു.
വിധുവിന്റെ പോസ്റ്റ് ഞൊടിയിടയിൽ വൈറലായി. പിന്നാലെ പ്രിയ ഗായികയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്ന് നിരവധി ആരാധകരും എത്തി. ചിരിപ്പിച്ചും രസിപ്പിച്ചും എന്നും ഇങ്ങനെ മലയാളികളുടെ സ്വന്തമായി കൂടെയുണ്ടാകണം എന്നും എല്ലാവിധ മംഗളങ്ങളും നേരുന്നു എന്നും ആരാധകർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക