സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. എന്നാല്‍ കളിക്കളത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ എതിര് ടീമുകള്‍ക്ക് റസല്‍ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കാമറയുടെ ചില്ല് തകര്‍ത്താണ് റസലിന്റെ ഷോട്ട് എത്തിയത്.
റസലിന്റെ ഫോമിന്റെ സൂചന സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് കൊല്‍ക്കത്ത നല്കുന്നു. തന്റെ ഏതാനും കൂറ്റന്‍ ഷോട്ടുകള്‍ക്ക് ഇടയിലാണ് കാമറ തകര്‍ത്ത റസലിന്റെ പവര്‍ ഹിറ്റും എത്തിയത്. എല്ലാം നശിപ്പിക്കുന്ന തന്റെ മികവിലേക്ക് റസല്‍ എത്തുന്നു എന്നാണ് വീഡിയോക്കൊപ്പം കൊല്‍ക്കത്ത എഴുതിയത്.
സെപ്തംബര്‍ 23നാണ് ഐപിഎല്‍ പതിമൂന്നാം സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ഇവിടെ റസലിന്റെ വെടിക്കെട്ട് കാണാനായാണ് പ്രധാനമായും ആരാധകരുടെ കാത്തിരിപ്പ്. 2019 സീസണില്‍ കൊല്‍ക്കത്തയുടെ സ്റ്റാര്‍ പെര്‍ഫോമര്‍ റസലായിരുന്നു. 504 റണ്‍സ് ആണ് 204 എന്ന സ്ട്രൈക്ക് റേറ്റില്‍ റസല്‍ അടിച്ചെടുത്തത്.
മുംബൈ ഇന്ത്യന്‍സ് ആണ് ഇവിടെ ദിനേശ് കാര്‍ത്തിക്കിനും കൂട്ടര്‍ക്കും മുന്പില് എതിരാളികളായി എത്തുന്നത്. ആദ്യ മത്സരം തോറ്റ് വരുന്ന മുംബൈ ജയം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മത്സരം ആവേശം നിറഞ്ഞതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക