മുംബൈ: ബോളിവുഡിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യും. കരിഷ്മയെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ ഒമ്പതിന് അറസ്റ്റിലായ റിയ ചക്രബര്‍ത്തി ശ്രദ്ധ കപൂറിന്റെ പേരുകള്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ പുനെയിലെ ഐലന്‍ഡില്‍ സുശാന്തുമൊത്ത് നിരവധി തവണ സന്ദര്‍ശിച്ചുവെന്നാണ് വിവരം.
മയക്ക് മരുന്ന് ഉപയോഗിച്ചവര്‍ ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിട്ടുണ്ട്. ഡി എന്നത് ദീപികയും കെ എന്നത് കരിഷ്മയുമാണെന്നുമാണ് എന്‍.സി.ബി സംശയിക്കുന്നത്. റിയയെ എന്‍.സി.ബി അറസ്റ്റ് ചെയ്യുന്നത് മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്.
രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് കേന്ദ്രം
ലഹരി സുശാന്തിന് എത്തിച്ചിരുന്നതായി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സാറ, ശ്രദ്ധ, രാകുല്‍ പ്രീത് സിംഗ്, സിമോണ്‍ കമ്ബെട്ട എന്നിവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തി പറഞ്ഞതായി എന്‍.സി.ബി വ്യക്തമാക്കി. സുശാന്ത് സിങ്ങിനൊപ്പം റിയ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തതായി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക