ന്യൂഡല്‍ഹി: രാജ്യത്തുണ്ടാകുന്ന കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് കേന്ദ്രം. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ മിക്ക സംസ്ഥാനങ്ങളും ഇല്ല എന്ന വിവരമാണ് നല്‍കിയത്. 2019ലെ കണക്കുകളനുസരിച്ച് ദേശീയ തലത്തില്‍ 10,281 പേരാണ് ആത്മഹത്യ ചെയ്തത്. 2018 ല്‍ ഇത് 10,375 ആയിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും കര്‍ഷക ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ ആഴ്ച ലോക്ഡൗണിനിടയില് നാട്ടിലേക്ക് മടങ്ങവെ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ഡാറ്റകളില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതു സംബന്ധിച്ച നാഷണല്‍ ഡേറ്റ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക