ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 55 ലക്ഷം കവിഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,935 ആയി. 24 മണിക്കൂറിനിടെ 75,083 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു
ആക്ടിവ് കേസുകള്‍ 9,75,861 ആണ്. 44,97,868 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 55, 62,664 കേസുകളാണ്. 1,053 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്തെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക