Home AUTOMOBILE നിരത്തിലിറങ്ങാനൊരുങ്ങി ഫോർഡ് എൻഡവറിന്റെ സ്പോർട്ട് എഡിഷൻ

നിരത്തിലിറങ്ങാനൊരുങ്ങി ഫോർഡ് എൻഡവറിന്റെ സ്പോർട്ട് എഡിഷൻ

ഫോർഡ് എൻഡവറിന്റെ കൂടുതൽ മികവുറ്റ സ്പോർട്ട് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോർഡ് എൻഡവറിന്റെ പുതിയ മോഡലിൽ അധിക പരിഷ്ക്കരണങ്ങളൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല. ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയാണ് സ്പോർട്ട് എഡിഷൻ നിർമ്മിച്ചിട്ടുള്ളത്. 168 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ നാല് സിലിണ്ടർ 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡവർ സ്പോർട്ട് എഡിഷനിൽ ഉള്ളത്.

ലൈംഗികത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും സഹായവും നൽകുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ടിപിഎംഎസ്, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്‌സ്ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പൺ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇഎസ്പി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയവയെല്ലാം വാഹനത്തിലുണ്ട്. പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ഫോർഡ് പരിചയപ്പെടുത്തുന്നത്. എസ്‌യുവികളിൽ കണ്ട അതേ ഡാർക്ക് അല്ലെങ്കിൽ ബ്ലാക്ക് എഡിഷൻ മോഡലുകൾക്ക് സമാനമാണ് എൻഡവർ സ്‌പോർട്ട് എഡിഷൻ.

ചർമ്മം തിളങ്ങാൻ പഴം കൊണ്ടുണ്ടാക്കാം ഫേസ് മാസ്കുകൾ

Also Read :  സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്ഡോർ എസ്കലേറ്റർ കം ഓവർ ബ്രിഡ്ജ് നവംബർ ഒന്നിന് ഉദ്‌ഘാടനം ചെയ്യും