ലണ്ടന്‍: 1967 മുതൽ 1981 വരെ ദി സൺഡേ ടൈംസിന്റെ പത്രാധിപരായിരുന്ന ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സർ ഹരോൾഡ് മാത്യു ഇവാൻസ് അന്തരിച്ചു. 92 വയസ്സായിരുന്നു.
വ്യാജവാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി
ന്യൂയോര്‍ക്കിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ചരിത്രത്തെയും പത്രപ്രവർത്തനത്തെയും കുറിച്ച് അദ്ദേഹം അനേകം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ദ അമേരിക്കൻ സെഞ്ച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്സ് ആന്‍ഡ് റൈറ്റേഴ്സ്, എസ്സന്‍ഷ്യല്‍ ഇംഗ്ലീഷ് ഫോര്‍ ജേണലിസ്റ്റ്സ്, എഡിറ്റിംഗ് ആന്‍ഡ് ഡിസൈന്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക