മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
മുംബൈയിലെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഓഫീസില്‍ ആണ് ദീപിക ഹാജരാവുക. കരിഷ്മയ്ക്ക് പിന്നാലെ ദീപികയ്ക്കും സമന്‍സ് നല്‍കിയിരുന്നു. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പമാണ് ഗോവയില്‍ നിന്ന് മുംബൈ വിമാനത്താവളത്തില്‍ ദീപിക എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക