സർക്കാറിന്റെ കോവിഡ് പ്രോട്ടോകോളിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഹോമിയോ ഡോക്ടർ അറസ്റ്റിൽ. തളിപ്പറമ്പ് തൃച്ചംബരത്തെ ഡോ. സി. ജെ. വർഗീസിനെയാണ്(68) ഏറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ഡോക്ടറെ ഏറണാകുളം കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകി.
മലപ്പുറം വേങ്ങരയിൽ പതിനാറ്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
സർക്കാർ സർവീസിൽ ദീർഘകാലം ഹോമിയോ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം തളിപ്പറമ്പ് നഗരത്തിൽ ഹോമിയോ ക്ലിനിക്ക് നടത്തിയിരുന്നു.
ഹോമിയോ ഡോക്ടർമാരുടെതുൾപ്പെടെയുള്ള ഒരു വെബിനാറിൽ കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്ഫോമിലൂടെ പങ്കെടുത്ത ഇദ്ദേഹം മാസ്ക്ക് ധരിക്കുന്നതിനെയുൾപ്പെടെ വിമർശിക്കുകയും കോവിഡിന്റെ പേരിൽ അനാവശ്യഭീതി പരത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക