തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷസ്ഥാനം രാജിവച്ച് കെ. മുരളീധരൻ. തനിക്ക് രണ്ടു പദവിയുടെ ചുമതലകൾ ഉള്ളതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന ഔദ്യോഗിക വിശദീകരണം. രാജിവക്കുന്നതിനുള്ള കത്ത് മുരളീധരൻ സോണിയ ഗാന്ധിയ്ക്ക് കൈമാറിയിട്ടുണ്ട്.
എന്നാൽ, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്റേയും എ ഗ്രൂപ്പിന്റേയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. ഇരട്ട പദവിയുടെ ചുമതല എന്നത് തന്നെയായിരുന്നു ഇവിടെയും വിശദീകരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന എ ഗ്രൂപ്പിലെ തത്വം അനുസരിച്ചായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക