എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം ഒരുക്കണമെന്ന ആഗ്രഹവുമായി കുടുംബം. താരത്തിന്റെ ചെന്നൈയിലെ വസതിയിൽ തന്നെ സ്മാരകമൊരുക്കാനാണ് ആലോചിക്കുന്നത്.
ചെന്നൈയിലെ താമരൈപക്കത്തിലെ റെഡ് ഹിൽസ് ഫാം ഹൗസിലാണ് എസ്പിബിയെ അടക്കിയത്. അച്ഛന് സ്മാരകം പണിയാൻ തമിഴ്നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും എസ് പി ചരൺ അറിയിച്ചു.
ഇന്ത്യൻ സിനിമ രംഗം ഒന്നടങ്കം അടക്കിവാണിരുന്ന ഗായകൻ കഴിഞ്ഞ ദിവസമാണ് അന്ത്യശ്വാസം വലിച്ചത്. കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്പിബിയുടെ മരണം ആരാധകരിലും സഹപ്രവർത്തകരിലും ഏൽപ്പിച്ച ആഘാതം ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക