മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല.
പ്രസവ ചികിത്സയ്ക്ക് കോവിഡ് ആന്റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പിസിആർ ഫലം തന്നെ വേണമെന്നും സ്വകാര്യആശുപത്രി നിർബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. പിസിആർ ടെസ്റ്റ് ലഭിക്കുമോയെന് അന്വേഷിച്ച് ലാബുകളിലൂടെയും രോഗിയുമായി കുടുംബത്തിന് സഞ്ചരിക്കേണ്ടി വന്നു.
ആലുവയില്‍ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതി നേരത്തേ കോവിഡ് പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 15ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയി. നിശ്ചിത ദിവസം ക്വാറന്റീനും പൂർത്തിയായി. വേദനയെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് മാത്രമാണ് ചികിത്സയുള്ളതെന്നും യുവതി കോവിഡ് നെഗറ്റീവ് ആയതിനാൽ ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടെന്നുമാണ് അധികൃതർ അറിയിച്ചതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
ഒൻപതരയോടെ ഡിസ്ചാർജ് ചെയ്തെങ്കിലും റഫർ ചെയ്ത രേഖ ലഭിച്ചപ്പോൾ 11.30 ആയി. കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫർ ചെയ്തത്. അവിടെ എത്തിയപ്പോൾ ഒപി സമയം കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക