തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. സ്ത്രീക്കും പുരുഷനും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു.
ബാബറി മസ്ജിദ്: വിധി പ്രഖ്യാപിച്ചു. പ്രതികളെ വെറുതെ വിട്ടു
കൂടാതെ ശിക്ഷ സ്വയം നടപ്പിലാക്കിയവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കരുതെന്നും കമ്മീഷന് പറഞ്ഞു. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കമ്മീഷന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക