ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ്. അതിനാൽ ഈ ഭക്ഷങ്ങൾ ശീലമാക്കു.
➤തക്കാളി: പുരുഷന്മാര് ദിവസം തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം വർധിപ്പുക്കും. തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈക്കോപീൻ’ (lycopene) എന്ന ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്. ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം ചലനവേഗം വര്‍ദ്ധിപ്പിക്കും.
➤വാൾനട്ട്: ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാൾനട്ട് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും
➤മത്തങ്ങക്കുരു: മത്തങ്ങ വിത്തുകളിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ബീജങ്ങളുടെ വികാസത്തിലും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിലും സഹായിക്കും
➤പയർവർഗങ്ങൾ: ഫോളേറ്റിന്റെ (നാച്ചുറൽ ഫോളിക് ആസിഡ്) ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസുകളിൽ ഒന്നാണ് പയർവർഗങ്ങൾ. ഫോളേറ്റ് കുറവുള്ള പുരുഷന്മാർക്ക് ശുക്ലത്തിൽ ക്രോമസോം തകരാറുകൾ കൂടുതലുള്ളതായി ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.
➤വെളുത്തുളളി: വെളുത്തുളളിയിലെ വിറ്റാമിന്‍ ബി 6, സെലേനിയം എന്നിവ ബീജങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാന്‍ ഏറെ നല്ലതാണ്. ബീജോല്പാദനത്തിനും ഇതു സഹായിക്കുന്നു.
➤മാതളം: മാതള ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിയും . കൂടാതെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയ രോഗങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
➤മുട്ട: പ്രോട്ടീന്‍ സമ്പന്നമായതാണ് മുട്ട. മുട്ടയിൽ വിറ്റാമിന്‍ ബി 12, സെലനിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ട ‘സ്പേം കൗണ്ട്’ വര്‍ദ്ധിപ്പിക്കും
➤ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റ് അമിനോ ആസിഡ് എൽ-അർജിനൈനിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് സ്ഖലനത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ശുക്ലത്തിന്റെ എണ്ണവും ചലനവും മെച്ചപ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക