സംസ്ഥാനത്തെ ജയിലുകളില്‍ പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പരോളനുവദിച്ച തടവുകാരെ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി നകുന്നതായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
വത്തിക്കാന്‍– ചൈന കരാറില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല…; അമേരിക്കയ്ക്ക് താക്കീതുമായി വത്തിക്കാൻ
അതേസമയം, ആദ്യഘട്ടത്തില്‍ അടിയന്തര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയില്‍ പ്രവേശിച്ചതുമായ 265 തടവുകാര്‍ ഒക്ടോബര്‍ 31ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലില്‍ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഓപ്പണ്‍ ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ നവംബര്‍ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ പ്രവേശിക്കുക എന്നതാണ് രണ്ടാം ഘട്ടത്തിലൂടെ നടപ്പാക്കുന്നത്. തുടർന്ന് മൂന്നാംഘട്ടത്തിൽ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ നവംബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെ പ്രവേശിക്കേണ്ടതാണ്.
ഇൻഡോ-ജർമൻ ഫിലിം വീക്കിൽ മികച്ച സഹനടനായി റോഷൻ മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക