കൊച്ചിയിൽ നാവികസേന ഗ്ലൈഡർ തകർന്നു വീണു. ഗ്ലൈഡറിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴു മണിയോടെ പരിശീലന പറക്കലിന് ഇടയിലാണ് അപകടമുണ്ടായത്.
വീയോട്ടി പാലത്തിന് സമീപം കുണ്ടന്നൂർ ഭാഗത്തേക്കു പോകുന്ന റോഡിലാണ് ഗ്ലൈഡർ തർന്നു വീണത്. പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ നാവികസേന ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക