ആദ്യ രണ്ട് കളിയില്‍ തിളങ്ങിയ സഞ്ജു സാംസണ് രാജസ്ഥാന്റെ മൂന്നാമത്തേയും നാലാമത്തേയും കളിയില്‍ നിരാശപ്പെടുത്തി. ഈ രണ്ട് കളിയിലും രണ്ടക്കം കടക്കാതെയാണ് സഞ്ജു പുറത്തായത്. അതിനിടയില്‍ ആര്‍സിബിക്കെതിരെ സഞ്ജു ഔട്ടായ വിധം വിവാദം ഉയര്‍ത്തുന്നു.
ചഹലിന്റെ ഡെലിവറിയില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡ് ആവുകയായിരുന്നു സഞ്ജു. എന്നാല്‍ ചഹല്‍ ക്യാച്ചെടുക്കുന്ന സമയം പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ടെലിവിഷന്‍ റീപ്ലേ പരിശോധിച്ചാണ് സഞ്ജുവിന്റെ ഔട്ട് വിധിച്ചത്.
ഐപിഎല്ലിലെ അമ്പയറിങ്ങിന്റെ നിലവാര തകര്‍ച്ചയാണ് ഇവിടെ കാണുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം. സഞ്ജുവിന് മേല്‍ എന്നും മേല്‍ക്കൈ നിലനിര്‍ത്തുന്ന ബൗളറാണ് ചഹല്‍. കഴിഞ്ഞ കളിയില്‍ ചഹലിന്റെ ആദ്യത്തെ പന്തില്‍ തന്നെ സഞ്ജുവിനെ ചഹല്‍ കൈക്കലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക