ഓൺലൈൻ ഇടപാടുകൾ നടത്താത്തവർ ആരുമില്ല. കുട്ടികൾ പോലും ഇന്ന് ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഇടപാടുകളിലെ അപകട സാധ്യതകൾ അറിഞ്ഞിരിക്കണം.
ഇതിനായി ഡിജിറ്റൽ ഇടപാടുകളുടെ വിവരം ലഭിക്കുന്നത് ഉറപ്പ് വരുത്തണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ഒടിപികളും മറ്റ് അലേർട്ടുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ കുട്ടികൾക്ക് നൽകിയ ബജറ്റിനുള്ളിൽ ഷോപ്പിംഗ് നടത്തണമെന്ന് അവരെ ബോധവാന്മാരാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കൂടാതെ, പല വെബ്സൈറ്റുകളും ഡിസ്കൗണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരം ഇമെയിലുകളിൽ നിന്ന് അകന്നു നിൽക്കാനും ആവശ്യപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക