എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസു കീഴടക്കിയ നടിയാണ് ആൻ അഗസ്റ്റിൻ. വിവാഹശേഷം ഏറെ നാളായി സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം.
ഫോട്ടോഷൂട്ടുകളും വീട്ടിലെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ആനിന്റെ കുട്ടിക്കാല ചിത്രമാണ്. അച്ഛനും നടനുമായ അഗസ്റ്റിന്റെ വെസ്പയ്ക്കൊപ്പമുള്ള ഓർമയാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
അച്ഛന്റെ സ്കൂട്ടറിന് അടുത്ത് നിന്നുകൊണ്ടുള്ള കുട്ടി ആനിന്റെ രസകരമായ ചിത്രങ്ങളാണ് ഇത്. അച്ഛന്റെ ഓർമകളും താരം കുറിച്ചിട്ടുണ്ട്. അച്ഛയുടെ വെസ്പയ്ക്കും കുഞ്ഞ് എനിക്കും അച്ഛനൊപ്പം പുറത്തുപോകാൻ ഇഷ്ടമായിരുന്നു.
വളരെ ലളിതമായ കാലത്തെ ഓർമകൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക