സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും എന്നു തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം രാവിലെ 11ന് ചേരും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാമെന്നാണ് യോഗം ചര്‍ച്ച ചെയ്യുക.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എക്സൈസ് മന്ത്രി, കമ്മിഷണര്‍, ബവ്റിജസ് കോര്പറേഷന് എം.ഡി, നികുതി വകുപ്പ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ എങ്ങനെ നിയന്ത്രണങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക