കോവിഡ് രോഗം വന്നത് ദൈവാനുഗ്രഹമെന്ന് വീഡിയോ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ്.
ട്രംപ് രണ്ടുദിവസം മുമ്പ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകള്‍ താന്‍ ഉപയോഗിച്ചെന്നും ഇത് എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അതേസമയം പൂര്‍ണമായി രോഗമുക്തനായോ എന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല. റെജെനെറോണ്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് കമ്പനി വികസിപ്പിച്ചെടുത്ത മരുന്നുകളാണ് ട്രംപ് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക